അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണത് ഹോസ്റ്റലിനു മുകളിലേക്ക്

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നു വീണതു ജനവാസ മേഖലയിലെ ഒരു ഹോസ്റ്റലിന് മുകളിലേക്ക്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്ത് ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. ഹോസ്റ്റലിലെ അന്തേവാസികള്‍ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അപകടം. ഇതില്‍ അഞ്ചു പേരും മരിച്ചതായാണു വിവരം.
ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 787–8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്നു 5 മിനിറ്റിനുള്ളില്‍ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടന്‍ വരെ യാത്രയുള്ളതിനാല്‍ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി.
പറന്നുയര്‍ന്നു തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോള്‍ അയച്ചിരുന്നു. അതിനു പിന്നാലെ എയര്‍ ട്രാഫിക് കണ്ട്രോളറില് നിന്ന് പൈലറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. 625 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണു വിവരം.
https://www.facebook.com/Malayalivartha