വിമാനാപകടം: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ രഞ്ജിതയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആറന്മുള പുല്ലാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക രഞ്ജിതയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. നാടിന്റെ വേദനയായി പ്രിയ രഞ്ജിത മാറുകയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സ് കൂടിയായിരുന്നു രഞ്ജിത. രഞ്ജിതയുടെ വേര്‍പാടില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. രഞ്ജിതയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ആറന്മുള പുല്ലാടേയ്ക്ക് തിരിച്ചു. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തക കൂടിയായ രഞ്ജിതയുടെ വീട്ടില്‍ മന്ത്രി എത്തിച്ചേരും.
https://www.facebook.com/Malayalivartha