Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏകദേശം പൂര്‍ണമായും കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

13 JUNE 2025 04:41 AM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏകദേശം പൂര്‍ണമായും കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കനത്ത ചൂടും വിമാനത്തിലുണ്ടായിരുന്ന ഉയര്‍ന്ന തോതിലുള്ള ഇന്ധനവും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായും അമിത് ഷാ .

ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും മരണ സംഖ്യ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്ന സൂചനയും അമിത് ഷാ നല്‍കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും നാളെ ദുരന്ത സ്ഥലം സന്ദര്‍ശിക്കും. അപകടം സംഭവിക്കുമ്പോള്‍ എയര്‍ ഇന്ത്യ 171 വിമാനത്തില്‍ ഏകദേശം 1,25,000 ലിറ്റര്‍ ഇന്ധനം ഉണ്ടായിരുന്നു. ഉയര്‍ന്ന താപനിലയും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ദുരന്തത്തില്‍ ആരും രക്ഷപ്പെടാനുള്ള സാധ്യത ഇല്ലായിരുന്നു. എന്നാല്‍ ഒരാള്‍ രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ് എന്നും അമിത് ഷാ പ്രതികരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടുണ്ട്.

ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചുവരുന്നു. ആയിരത്തിലധികം സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തലുകളുള്ളത്. മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ഇതിനോടകം ശേഖരിച്ചുവരികയാണ് എന്നും മന്ത്രി . അപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

അതേസമയം മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 പേര്‍ ആണ് അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ചത്. മകളെ കാണാനായി ലണ്ടനിലേക്കുള്ള മുന്‍മുഖ്യമന്ത്രിയുടെ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.

മലയാളി നഴ്സ് രഞ്ജിത നായരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചതായി പത്തനംതിട്ട കളക്ടറും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും സ്ഥിരീകരിച്ചു. തിരുവല്ല സ്വദേശിയായ രഞ്ജിത അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (5 minutes ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (4 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (4 hours ago)

V D SATHEESHAN കനഗോലു സർവേ  (5 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (5 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (5 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (5 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (5 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (5 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (5 hours ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (5 hours ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (5 hours ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (5 hours ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (5 hours ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (5 hours ago)

Malayali Vartha Recommends