അഹമ്മദാബാദ് വിമാനാപകടം...265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍, വിമാനയാത്രക്കാരായ 241 പേര്‍ക്കു പുറമെ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പ്രദേശവാസികള്‍ക്കും ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്. രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു.
അതേസമയം, തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ കഴിഞ്ഞത് .
അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സില്‍ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് പ്രതീക്ഷയുള്ളത്. അപകടത്തില്‍ മരിച്ചവവരുടെ 265 മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലെത്തിച്ചതായി പൊലീസ്.
https://www.facebook.com/Malayalivartha