ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്...

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നേരം ആകാശത്ത് പറന്നതിന് ശേഷമാണ് മുംബൈയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുള്ളത് . ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടതെന്നാണ് സൂചനകളുള്ളത്.
മുംബൈ-ലണ്ടന്‍ വിമാനം രാവിലെ 5.39 നാണ് പുറപ്പെട്ടത്. ആകാശത്ത് മൂന്ന് മണിക്കൂര്‍ നേരം തുടര്‍ന്ന ശേഷമാണ് മുംബൈയിലേക്ക് തന്നെ മടങ്ങിയത്. ഇറാനിലെ സാഹചര്യവും ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതുമാണ് വിമാനം തിരിച്ചുവിടാനായി കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'ഈ അപ്രതീക്ഷിത തടസ്സം കാരണം ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, കൂടാതെ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നു. റദ്ദാക്കല്‍ അല്ലെങ്കില്‍ സൗജന്യ റീഷെഡ്യൂളിംഗ് എന്നിവയ്ക്കുള്ള റീഫണ്ടുകളും വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറത്തുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി എയര്‍ ഇന്ത്യ.
https://www.facebook.com/Malayalivartha