കാലിത്തീറ്റ കുംഭകോണം ;ലാലു പ്രസാദ് യാദവിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കി

കാലിത്തീറ്റ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനം നഷ്‌ടമാകുമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അംഗത്വം റദ്ദാക്കിയത്.
കേസില്‍ ലാലുവിനൊപ്പം ശിക്ഷിക്കപ്പെട്ട മറ്റൊരു ആര്‍.ജെ.ഡി എംപി ജഗദീഷ് ശര്‍മ്മയുടെ അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. കാലിത്തീറ്റ അഴിമതി കേസില്‍ അഞ്ചു വര്‍ഷത്തെ തടവും 25 ലക്ഷം രൂപ പിഴയുമാണ് ലാലുവിന് കോടതി വിധിച്ചത്. കേസില്‍ നാലുവിധികള്‍ കൂടി വരാനുണ്ട്.
നേരത്തെ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം റഷീദ് മസൂദിനും കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്‌ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























