അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.. ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല..

അഹമ്മദാബാദിൽ വിമാനം തകർന്നു വീണ് സംഭവിച്ച അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം . ഈ ഒരു സമയത്ത് ഒരാൾ മാത്രമാണ് വിമാനത്തിൽ നിന്നും തെറിച്ചു വീണ് രക്ഷപ്പെട്ടത് .ഇപ്പോഴിതാ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. 241 പേരുടെ ജീവൻ എടുത്ത എയർ ഇന്ത്യ വിമാനാപകടം നടന്ന ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ചത് അഗ്നിക്കിരയാകാത്ത പുണ്യഗ്രന്ഥം ഭഗവദ് ഗീത .
265ലധികം പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വിമാനം ഏതാണ്ട് പൂർണമായും ചാരമായപ്പോൾ അത് ചെന്ന് പതിച്ച കെട്ടിടവും നാമാവശേഷമായിരുന്നു.മേഖലയിലെ ഒട്ടുമിക്ക ഭാഗങ്ങളും കത്തിക്കരിഞ്ഞ അവശിഷ്‌ടങ്ങളാൽ മുങ്ങിയപ്പോഴാണ് ഭഗവദ് ഗീത ഇവിടെ നിന്നും കണ്ടെത്തിയത്. പ്രദേശം ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.പുകയുന്ന അവശിഷ്‌ടാങ്ങളുടെ കൂമ്പാരത്തിനിടയിൽ നിന്നാണ്
ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയുടെ ഒരു പകർപ്പ് ഇവിടെ എത്തിയ സന്നദ്ധ പ്രവർത്തകർ കണ്ടെടുത്തത്.ഒരു പേജ് പോലും കത്തിയിട്ടില്ലാത്ത ഭഗവദ് ഗീതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . ചില പേജുകളിൽ ചെറുതായി ചാരം പറ്റിയതൊഴിച്ചാൽ പുസ്തകത്തിന് മറ്റ് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.അപകടസ്ഥലത്ത് വച്ച് ഒരാൾ ഭഗവദ് ഗീതയുടെ പേജുകൾ മറിച്ചുനോക്കുന്നത് ക്ലിപ്പിൽ കാണാം. പുസ്തകം പൂർണ രൂപത്തിൽ തന്നെ ലഭിച്ചിട്ടുണ്ട്.
അപകടത്തിൽ പേജുകൾ കീറുകയോ കത്തിപ്പോവുകയോ ചെയ്തിട്ടില്ല. ഇതിനെ കുറിച്ച് ചോദിച്ചറിയുന്ന മാധ്യമപ്രവർത്തകയും ഭഗവദ് ഗീതയിൽ തൊട്ട് വന്ദിക്കുന്നത് കാണാം.
https://www.facebook.com/Malayalivartha