ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനവും മിന്നല്‍പ്രളയവും.... മരിച്ചവരുടെ എണ്ണം 36 ആയി

ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തിലും മരിച്ചവരുടെ എണ്ണം 36 ആയി. ഇതില്‍ 32 പേരും വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടകരാണ്. തിരച്ചില്‍ തുടരുന്നു. ആശുപത്രിയിലുള്ള നിരവധി പേരുടെ നില ഗുരുതരം.
ചൊവ്വ രാവിലെ 8.30 മുതലുള്ള 24 മണിക്കൂറില്‍ 629.4 മില്ലിമീറ്റര്‍ മഴയാണ് ജമ്മുകശ്മീരില്‍െ ഉദ്ധംപുരില്‍ രേഖപ്പെടുത്തിയത്. സര്‍വകാല റെക്കോഡാണിത്. മഴയ്ക്ക് ബുധനാഴ്ച നേരിയ കുറവുണ്ടായി. പകല്‍ പതിനൊന്നോടെ നദികളില്‍ ജലനിരപ്പ് അല്‍പ്പം താഴ്ന്നു. ഝലം നദി കരകവിഞ്ഞൊഴുകുന്നു.
അനന്ത്നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ജനവാസകേന്ദ്രങ്ങള്‍ വെള്ളത്തിലായി. പതിനായിരത്തില്‍പ്പരംപേരെ ഒഴിപ്പിച്ചു. മിന്നല്‍പ്രളയത്തില്‍ റോഡുകള്‍, പാലങ്ങള്‍ നിരവധി വീടുകള്‍ തുടങ്ങിയവ തകര്‍ന്നനിലയിലാണ്. വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അതേസമയം ഉത്തര റെയില്‍വേ 58 ട്രെയിനുകള്‍ റദ്ദാക്കി. 64 യാത്ര വെട്ടിച്ചുരുക്കി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തകരാറിലായിരുന്ന വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പു-നഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























