ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്സിയം -4 ദൗത്യം നാളെ

ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം താമസിച്ചിരുന്നു. ജൂണ്‍ 22 ഞായറാഴ്ചയായിരുന്നു അവസാനം വിക്ഷേപിക്കാനിരുന്നത്.
ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്തേയ്ക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ആക്സി.ം- 4 ദൗത്യം ബുധനാഴ്ച ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകം വഴി പറന്നുയരും.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.01നാണ് നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷന്‍ -4 വിക്ഷേപണമെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി. ഓര്‍ബിറ്റല്‍ ലബോറട്ടറിയിലെ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് മിക്ക ഭാഗങ്ങളിലുമായി നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് തുടരാന്‍ ബഹിരാകാശ ഏജന്‍സിക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജൂണ്‍ 22ലെ വിക്ഷേപണം നീട്ടിവെക്കുകയാണെന്ന് നാസ മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha