രാജ്യത്തിന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കല്‍... രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രാലയം.

രാജ്യത്തിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രാലയം. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാനാണ് കരാര്‍.
ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങള്‍, പുതിയ ഡ്രോണുകള്‍ ഉള്‍പ്പെടെ വാങ്ങും. 13 കരാറുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങള്‍ വാങ്ങാനാണ് കരാറുളളത്.
https://www.facebook.com/Malayalivartha