അടുത്തമാസം മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അടുത്തമാസം മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന

ജൂലൈ ഒന്നുമുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സബര്‍ബന്‍, സീസണ്‍ ടിക്കറ്റ് നിരക്ക് നിലവിലെ നിരക്കില്‍ തുടരും. ടിക്കറ്റ് ചാര്‍ജ് ഉയര്‍ത്തുമെങ്കിലും യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിലയിലാകും വര്‍ധനയെന്നാണ് സൂചനകളുള്ളത്.
മുംബൈയില്‍ മാത്രം പ്രതിദിനം ഏഴ് ദശലക്ഷം യാത്രക്കാര്‍ ആശ്രയിക്കുന്ന സബര്‍ബന്‍ ട്രെയിനുകളുടെ നിരക്ക് ഉയര്‍ത്തില്ല. മെട്രോ നഗരങ്ങളിലുള്‍പ്പെടെ സ്ഥിരം യാത്രക്കാര്‍ ഉപയോഗിക്കുന്ന സീസണ്‍ ടിക്കറ്റുകളിലും വര്‍ധനയുണ്ടാകില്ലെന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നു.
ദീര്‍ഘദൂര യാത്രകള്‍ക്ക് ക്ലാസ് അനുസരിച്ച് നിരക്ക് വര്‍ദ്ധനയില്‍ വ്യത്യാസമുണ്ടാകും. ഓഡിനറി സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ 500 കിലോമീറ്റര്‍ വരെ നിരക്ക് വര്‍ധനയുണ്ടാകില്ല. എന്നാല്‍ 500നു മുകളില്‍ ഓരോ കിലോമീറ്ററിനും 0.5 പൈസ വീതം കൂടുകയും ചെയ്യും. മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എ.സി ക്ലാസുകളില്‍ കിലോമീറ്ററിന് 1 പൈസയും എ.സി ക്ലാസുകളില്‍ കിലോമീറ്ററിന് 2 പൈസയും ഉയര്‍ത്തും.
ട്രെയിന്‍ സര്‍വീസുകളുടെ ഗുണനിലവാരമുയര്‍ത്തുക, റെയില്‍വേയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിരക്ക് വര്‍ധനയെന്ന് വ്യക്തമാക്കി അധികൃതര്‍ . സാധാരണക്കാരെയും സ്ഥിരം യാത്രക്കാരെയും ബാധിക്കാത്ത രീതിയിലാണ് നിരക്കു വര്‍ധനയെന്നും റെയില്‍വേ അവകാശപ്പെടുകയാണ്.
https://www.facebook.com/Malayalivartha