ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനം... കുളുവിലും മണാലിയിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും സ്‌കൂളുകളും തകര്‍ന്നു, പല നദികളും കരകവിഞ്ഞു ഒഴുകുന്നു

വെള്ളം ഇരച്ചുകയറി... ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനം. കുളുവിലും മണാലിയിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും സ്‌കൂളുകളും തകര്‍ന്നു. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി പേര്‍ ഒലിച്ചുപോയി. പല നദികളും കരകവിഞ്ഞു ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു. അതിനിടെ ഒരുവാഹനം ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ജില്ലാ ഭരണകൂടം . മിന്നല്‍പ്രളയത്തില്‍ കുടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടതായും ആളുകളുടെ എണ്ണം വ്യക്തമല്ലെന്നും അധികൃതര്‍ , വെള്ളം ഇരച്ചുകയറിയതോടെ ആളുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
അതേസമയം കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത
വയനാട്ടില്‍ വ്യാപകമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
https://www.facebook.com/Malayalivartha