ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു...

ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉന, ബിലാസ്പൂര്‍, സോളന്‍, ഷിംല, സിര്‍മൗര്‍, കാംഗ്ര, ചമ്പ, കുളു, മാണ്ഡി ജില്ലകളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളില്‍ മേഘവിസ്ഫോടനവും ഒമ്പതിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സുഖു പറഞ്ഞു. ഇതുവരെ 250 പേരെ രക്ഷപ്പെടുത്തി. മരിച്ച അഞ്ച് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് .
ചൊവാഴ്ച വൈകുന്നേരം ആരംഭിച്ച മഴയില്‍ കാന്‍ഗ്രയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ നിരവധി പേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഇന്ദിരാ പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബര്‍ കോളനിയില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha