ലോ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയിലെ ഒരു ലോ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. കോളജിലെ ഗാര്‍ഡ് റൂമില്‍ വച്ച് ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ കോളജിലെ രണ്ടു വിദ്യാര്‍ഥികളും ഒരു പൂര്‍വവിദ്യാര്‍ഥിയുമുണ്ട്.
'' യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂണ്‍ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്'' പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ മുന്‍ പ്രസിഡന്റാണെന്നാണ് സമൂഹമാധ്യമത്തില്‍ കാണിച്ചിരിക്കുന്നത്.
ഇയാള്‍ ഇപ്പോള്‍ അഭിഭാഷകനാണ്. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. നഗരത്തിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ ഒരു ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 10 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നടുക്കുന്ന സംഭവവും.
https://www.facebook.com/Malayalivartha