പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കലും തിരക്കിലും 500ലേറെപ്പേര്‍ക്ക് പരുക്ക്

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രാ ഉത്സവത്തിനിടെ വലിയ അപകടം. ബലഭദ്ര ഭഗവാന്റെ രഥം വലിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ 500ലധികം പേര്‍ക്ക് പരുക്കേറ്റതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഥങ്ങളില്‍ ഒന്നായ തലധ്വജ രഥം വലിക്കുന്ന ആചാരപരമായ ആഘോഷത്തിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
തലധ്വജ രഥം വലിക്കുന്ന കയറുകള്‍ പിടിക്കാന്‍ ഭക്തര്‍ കൂട്ടത്തോടെ ഓടിയെത്തിയതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടു പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ എട്ടു കമ്പനികള്‍ ഉള്‍പ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.
https://www.facebook.com/Malayalivartha