ഇഎസ്ഐ അംഗത്വം നേടാം...തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അംഗത്വമെടുക്കാന്‍ അവസരം

ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അംഗത്വമെടുക്കാന്‍ അവസരം നല്‍കുന്ന പദ്ധതിക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്ഐ) അംഗീകാരം നല്‍കി. തൊഴില്‍മന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷനായി ഷിംലയില്‍ ചേര്‍ന്ന ഇഎസ്ഐ കോര്‍പറേഷന്റെ 196-ാം യോഗത്തിലാണ് തീരുമാനമായത്.
ഇതുവരെ ഇഎസ്ഐ അംഗത്വം നേടാത്ത തൊഴിലുടമകള്‍ക്കും കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താനാകും. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് രജിസ്‌ട്രേഷന്‍ തീയതി മുതല്‍ അല്ലെങ്കില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ചാകും പരിരക്ഷ. ജീവനക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ തീയതി മുതല്‍ പരിരക്ഷയുണ്ടാകുകയും ചെയ്യുന്നതാണ്.
നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഒക്ടോബര്‍ ഒന്നുമുതല്‍ 2026 സെപ്തംബര്‍ 30വരെ ഒറ്റത്തവണ തര്‍ക്കപരിഹാര ജാലകം തുറക്കുന്ന ആംനെസ്റ്റി പദ്ധതി അംഗീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha