Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി

28 JUNE 2025 09:26 PM IST
മലയാളി വാര്‍ത്ത

ജോലി വാഗ്ദാനംചെയ്ത് പത്മശ്രീ ജേതാവായ സന്യാസി ലൈംഗികപീഡനം നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദക്കെതിരെ 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. 2013ല്‍ സ്‌കൂളില്‍ ജോലി വാഗ്ദാനംചെയ്ത് തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി സ്വാമി പ്രദീപ്താനന്ദ പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദ് ജില്ലയില്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്രയും കാലം നിശബ്ദതപാലിച്ചത് ഭയവും അപമാനവും കൊണ്ടാണെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മഹാരാജ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു.

അദ്ധ്യാപികയുടെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി അഞ്ച് ദിവസം തന്റെ ആശ്രമത്തില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെ വച്ച് പലതവണ പീഡിപ്പിച്ച ശേഷം യുവതിയോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു, എല്ലാ മാസവും പണം അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്താണ് പറഞ്ഞയച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

പിന്നീട് 2013ല്‍ ഗര്‍ഭിണിയായ ശേഷം, മഹാരാജും ചില സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് സ്‌കൂള്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍, ഇയാള്‍ നഴ്‌സിംഗ് ഹോമിലെ ഒരു ഡോക്ടറുമായി സംസാരിക്കുകയും ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.

താന്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും പ്രതി ലൈംഗികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. മുര്‍ഷിദാബാദിലുള്ള ആശ്രമത്തിന്റെ പല ശാഖകളിലും കൊണ്ടു പോയി ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു. ഒടുവില്‍ താന്‍ മാനസികമായി തകര്‍ന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2013 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ മഹാരാജ് തള്ളിക്കളഞ്ഞു. തന്റെ പേരും പ്രശസ്തിയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും ഇയാള്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (49 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (58 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends