പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: 16 കുട്ടികളടക്കം 32 പേര്‍ മരിച്ചു

പാകിസ്ഥാനില്‍ കനത്ത മഴയിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും 16 കുട്ടികളടക്കം 32 പേര്‍ മരിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണതിലും എട്ട് കുട്ടികളടക്കം 19 പേര്‍ മരിച്ചതായി ഖൈബര്‍ പാക്തുണ്‍ഖ്വ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ആകെ മരണപ്പെട്ടവരില്‍ 13 പേര്‍ വടക്കുപടിഞ്ഞാറന്‍ സ്വാത് താഴ്‌വരയില്‍ നിന്നുള്ളവരാണ്.
ബുധനാഴ്ച മുതല്‍ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലുമായി 13 പേര്‍ മരിച്ചതായി അവിടുത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയില്‍ മതിലുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണാണ് എട്ട് കുട്ടികള്‍ മരിച്ചത്. ഖൈബര്‍പാക്തുണ്‍ഖ്വയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 56 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആറ് വീടുകള്‍ പൂര്‍ണ്ണമായി നശിക്കുകയും ചെയ്തതായി ദുരന്ത അതോറിറ്റി വ്യക്തമാക്കി.
കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത ചൊവ്വാഴ്ച വരെയെങ്കിലും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha