ഇന്ത്യയും ചൈനയും അതിര്‍ത്തി സഹകരണ കരാറില്‍ ഒപ്പുവെച്ചു

ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗും ബുധനാഴ്‌ചയാണ് കരാറില്‍ ഒപ്പുവെച്ചത്.അതിര്‍ത്തിയില്‍ സഹകരണവും സമാധാനവും ഉറപ്പുവരുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. നേരത്തെ കരാറിന്റെ കരട് രേഖയില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഇരുരാജ്യങ്ങള്‍ക്കിടയിലും ഉള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യ-ചൈന ബന്ധം ഊഷ്‌മളമാകൂ എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.
അതേസമയം സ്‌റ്റാപ്പിള്‍ഡ് വിസയുമായി ബന്ധപ്പെട്ട് ഒരു കരാറും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായിട്ടില്ല. ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകാനാണ് സാധ്യത. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ചൈന സ്റ്റാപ്പിള്‍ഡ് വിസ അനുവദിച്ചത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
മൂന്നു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി ചൊവ്വാഴ്‌ച രാത്രിയോടെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൈനയിലെത്തിയത്.
https://www.facebook.com/Malayalivartha


























