ചികിത്സാ പിഴവു മൂലം ഡോക്‌ടര്‍ മരിച്ച സംഭവം; നഷ്ടപരിഹാരം 5.95 കോടി

ചികിത്സാ പിഴവു മൂലം ഡോക്‌ടര്‍ മരിക്കാനിടയായ സംഭവത്തില്‍ കൊല്‍ക്കത്ത എ.എം.ആര്‍.ഐ ആശുപത്രി 5.95 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്.
1998ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കടുത്ത പനിയെ അനുരാധ സാഹ എന്ന അമേരിക്കയില്‍ താമസമാക്കിയ ഡോക്ടറെ ഭര്‍ത്താവ് ഡോ. കുനാല്‍ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്‌ചത്തെ ചികിത്സക്കു ശേഷം അവരെ മുംബൈയിലേക്ക് മാറ്റിയെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മരിക്കുകയായിരുന്നു. എ.എം.ആര്‍.ഐ ഹോസ്‌പിറ്റലില്‍ വെച്ചുണ്ടായ ചികിത്സാ പിഴവാണ് അനുരാധയുടെ മരണത്തിന് കാരണമായത്.
തുടര്‍ന്ന് കുനാല്‍ സാഹയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. രാജ്യത്തെ തന്നെ ഏറ്റവും വലിയ പിഴയാണ് ആശുപത്രിക്കെതിരേ കോടതി ചുമത്തിയിരിക്കുന്നത്. കുറ്റാരോപിതരായ ഡോകടര്‍മാര്‍ പത്തു ലക്ഷം രൂപ വീതവും ബാക്കി തുക ആശുപത്രയിമാണ് നല്‍കേണ്ടത്. ചികിത്സാ പിഴവുമൂലം രോഗിമരിക്കുന്ന സംഭവങ്ങളില്‍ ഇന്ത്യയില്‍ നല്‍കിയിട്ടുള്ള ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇത്.
https://www.facebook.com/Malayalivartha


























