Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിമാനത്തിലെ ടോയ്‌ലറ്റില്‍ അതിക്രമിച്ച് കയറി കോപൈലറ്റ്; പരാതിപ്പെട്ടപ്പോള്‍ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് നിസാരവത്കരിച്ച് ജീവനക്കാര്‍

19 AUGUST 2025 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വിമാനത്തിലെ ജീവനക്കാരനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി യുവതിയുടെ പരാതി അധികൃതര്‍ നിസാരവത്കരിച്ചു. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ഇന്‍ഡിഗോയുടെ കോപൈലറ്റ് അനുവാദമില്ലാതെ കയറുകയായിരുന്നു. സംഭവം പുറത്തായതോടെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതിഷേധം ശക്തമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ക്ഷമാപണവുമായി രംഗത്തെത്തി. ജീവനക്കാരന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവില്‍ ഖേദിക്കുന്നുവെന്നും എയര്‍ലൈന്‍സ് അറിയിച്ചു. പക്ഷേ, ഈ ക്ഷമാപണം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി. 'ഇത് ഭയാനകമാണ്. ആരും ഇങ്ങനെയൊരു അതിക്രമത്തിലൂടെ കടന്നുപോകാന്‍ പാടില്ലായിരുന്നു, സംഭവം കൈകാര്യം ചെയ്ത രീതി ഇതിനെ കൂടുതല്‍ വഷളാക്കുന്നു,' ഒരാള്‍ അഭിപ്രായപ്പെട്ടു. ടോയ്‌ലെറ്റ് ഉപയോഗത്തിലാണെങ്കില്‍ ചുവപ്പ് നിറത്തിലുള്ള സൂചകം കാണിക്കുമെന്നും, ഇതെങ്ങനെ ഒരു ഫസ്റ്റ് ഓഫീസര്‍ക്ക് അറിയാതിരിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സ്വര്‍ണ്ണ വ്യാപാര സ്ഥാപനമായ സേഫ്‌ഗോള്‍ഡിന്റെ സഹസ്ഥാപകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ റിയ ചാറ്റര്‍ജിയാണ് തനിക്ക് നേരിട്ട ദുരനുഭവം ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ പങ്കുവെച്ചത്. 'ഇന്‍ഡിഗോയുടെ ഒരു ഫസ്റ്റ് ഓഫീസര്‍ ഞാന്‍ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ അകത്തേക്ക് കടന്നു വന്നു, എന്നാല്‍ സംഭവം അത്ര കാര്യമായി എടുക്കേണ്ടതില്ലെന്നാണ് എയര്‍ലൈനിന്റെ നിലപാട്' അവര്‍ കുറിപ്പില്‍ പറയുന്നു.

ഓഗസ്റ്റ് എട്ടിന് രാത്രി വൈകിയുള്ള വിമാനത്തിലാണ് റിയ യാത്ര ചെയ്തത്. വിമാനത്തിലെ മുന്‍ഭാഗത്തെ ടോയ്‌ലറ്റ് റിയ ഉപയോഗിക്കാന്‍ തുടങ്ങി. വാതില്‍ അകത്തു നിന്ന് പൂട്ടിയിരുന്നെങ്കിലും പുറത്തു നിന്ന് ആരോ മുട്ടുന്നത് കേട്ടപ്പോള്‍ റിയ പ്രതികരിച്ചു. പിന്നീട് വീണ്ടും വാതിലില്‍ മുട്ടുന്നത് കേട്ട് ഉറക്കെ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ വാതില്‍ ബലമായി തുറക്കുകയും ഒരു പുരുഷ ജീവനക്കാരന്‍ അകത്തേക്ക് നോക്കുകയും ചെയ്തു. 'ഓ' എന്ന് മാത്രം പറഞ്ഞ് അയാള്‍ വാതില്‍ അടച്ചുവെന്നും റിയ പറഞ്ഞു.

സംഭവം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞെന്നും, അപമാനഭാരം കൊണ്ട് തലകുനിച്ച് പോയെന്നും റിയ പറയുന്നു. 90 മിനിറ്റ് നീണ്ട വിമാനയാത്രയില്‍ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതിന് ശേഷം തന്റെ ദുരനുഭവം വിവരിച്ചപ്പോള്‍ മറ്റ് ജീവനക്കാര്‍ സംഭവം നിസ്സാരവല്‍ക്കരിച്ചെന്നും 'അസൗകര്യം' ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മാത്രം പറഞ്ഞുവെന്ന് റിയ കുറിച്ചു. അയാള്‍ ഒന്നും കണ്ടിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി റിയ ആരോപിച്ചു.

തുടര്‍ന്ന് ക്യാപ്റ്റനെയും ഫസ്റ്റ് ഓഫീസറെയും വിളിപ്പിക്കാന്‍ റിയ ആവശ്യപ്പെട്ടെങ്കിലും അവരെ കോക്ക്പിറ്റില്‍ പോയി കാണാനാണ് ജീവനക്കാര്‍ നിര്‍ദ്ദേശിച്ചത്. അത് കൂടുതല്‍ ആശങ്കയുണ്ടാക്കിയെന്നും റിയ പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ശേഷം ഇന്‍ഡിഗോയുടെ നേതൃത്വവുമായി റിയ ബന്ധപ്പെട്ടു. എന്നാല്‍, സംഭവം അസൗകര്യമുണ്ടാക്കിയെന്നും ജീവനക്കാരന്‍ 'അഗാധമായ ഖേദം' അറിയിച്ചെന്നും മാത്രമാണ് മറുപടി ലഭിച്ചത്. നഷ്ടപരിഹാരമായി വിമാന ടിക്കറ്റിന്റെ പണവും വൗച്ചറുകളും നല്‍കാമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ താന്‍ നഷ്ടപരിഹാരത്തിന് വേണ്ടിയല്ല പോസ്റ്റ് ഇട്ടതെന്നും, യാത്ര ചെയ്യുന്ന ഓരോ സ്ത്രീയും ജാഗ്രത പാലിക്കണമെന്നും റിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (33 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (38 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (44 minutes ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (51 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (2 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (2 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends