ഗര്‍ഭണിയായ യുവതി ബംഗളൂരുവിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഗര്‍ഭണിയായ യുവതി ബംഗളൂരുവിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ . 27 വയസ്സുള്ള ഐ.ടി ജീവനക്കാരിയായ ശില്‍പയെ ഇന്നലെയാണ് താമസിക്കുന്ന വീട്ടില്‍ നിന്നും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ സ്ത്രീധന പീഡനമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം . സംഭവത്തില്‍ സ്ത്രീധന പീഡന കുറ്റം ചുമത്തി ഭര്‍ത്താവ് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍ മുമ്പ് ജോലി ചെയ്തിരുന്ന ശില്‍പ, പ്രവീണിനെ വിവാഹം കഴിച്ചിട്ട് ഏകദേശം രണ്ടര വര്‍ഷമായി. ഇവര്‍ക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും ശില്‍പ വീണ്ടും ഗര്‍ഭിണിയാണെന്നും കുടുംബം .
വിവാഹത്തിന് മുമ്പ് പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും ആവശ്യപ്പെട്ടതായി ശില്‍പയുടെ മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടും, വിവാഹശേഷം കൂടുതല്‍ പണത്തിനു വേണ്ടി ശില്‍പയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും കുടുംബം
അറസ്റ്റിലായ ഭര്‍ത്താവ് പ്രവീണിനെ കൂടാതെ അമ്മ ശാന്തവ്വയുടെ പേരിലും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 80 (2) (സ്ത്രീധന മരണം) സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ 3 (സ്ത്രീധനം കൊടുക്കുന്നതിനോ, വാങ്ങുന്നതിനോ ഉള്ള ശിക്ഷ), സെക്ഷന്‍ 4 (സ്ത്രീധനം ആവിശ്യപ്പെടുന്നതിനുള്ള ശിക്ഷ) എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ .
"
https://www.facebook.com/Malayalivartha


























