പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍..എന്തുകൊണ്ട് പഹല്‍ഗാം മേഖല തിരഞ്ഞെടുത്തു.. കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടത്...

രാജ്യം ഒരിക്കലും മറക്കാത്ത ആ കറുത്ത ദിനം . പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഭീകരര്‍ ആക്രമണത്തിന് പഹല്‍ഗാം മേഖല തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടത്.വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹല്‍ഗാമിനെ ആക്രമണത്തിനായി
ഭീകരര്‍ തെരഞ്ഞെടുത്തതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മൂന്ന് ഭീകരരാണ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിവച്ചതെന്നും എന്‍ഐഎ വിവരിച്ചിട്ടുണ്ട്. സംഭവം മേഖലയിലെ സുരക്ഷാ വീഴ്ചകള്‍ വെളിവാക്കി. 2025 ഏപ്രില്‍ 22നായിരുന്നു രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.പ്രധാന ടൗണില്‍ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരര്‍ വിലയിരുത്തിയിരുന്നു.
2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി ആര്‍ എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ നിന്ന് പാഞ്ഞെത്തി ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മതം ചോദിച്ചുള്ള ആക്രമണമായിരുന്നു നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി. കശ്മീർ താഴ്‌വരയിലെ വിജനമായ പ്രദേശവും വിനോദസഞ്ചാരികളുടെ സാന്നിധ്യവും കണക്കിലെടുത്ത് പഹൽഗാമിൽ ആക്രമണം നടത്താൻ അക്രമികൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.പ്രധാന സുരക്ഷാ സംവിധാനങ്ങളിൽ നിന്ന് വളരെ അകലെയായിരുന്നതിനാൽ, സൈന്യത്തിന്റെ പ്രതികരണം വൈകുമെന്നതിനാൽ തീവ്രവാദികൾക്ക് ഒരു മുൻതൂക്കം നൽകി, ആക്രമണ സമയത്ത് അവർ ഇത് മുതലെടുത്തു.
https://www.facebook.com/Malayalivartha