നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക്കിസ്ഥാനികളെ അതിര്‍ത്തി സേന വെടിവെച്ചു കൊന്നു
പഞ്ചാബില്‍ മയക്കുമരുന്നുമായി നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക്കിസ്ഥാനികളെ അതിര്‍ത്തിസേന (ബി.എസ്.എഫ് ) വെടിവെച്ചു കൊന്നു. ഇവരില്‍ നിന്ന് 120 കോടി രൂപ വിലവരുന്ന 24 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതുകൂടാതെ ഒരു എ.കെ 47 തോക്കും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മുള്ളന്കോട്ട് അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ സേന വെടിവെച്ചു കൊന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് സേന കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തുകയാണ്. ഇതിന്റെ മറപിടിച്ചാണ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ ബി.എസ്.എഫ് പാക്കിസ്ഥാന് റേഞ്ചേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha