മണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

മണിപ്പൂരിലെ ബിഷ്ണുപൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. നാലുപേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 33 അസം റൈഫിള്‍സിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ നംബോല്‍ സബാല്‍ ലൈക്കൈയിലാണ് സംഭവസ്ഥലം.
'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേന്ദ്ര സേനയ്‌ക്കെതിരെ മണിപ്പൂരില്‍ നടക്കുന്ന ആദ്യ വലിയ ആക്രമണമാണിത്.' പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസമിലെ കച്ചറിലാണ് കേന്ദ്ര സേനയ്‌ക്കെതിരെ ഇതിനുമുന്‍പ് ആക്രമണം ഉണ്ടായത്. ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും മൂന്നുപേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
1949ലെ മണിപ്പൂര്‍ സംയോജന കരാര്‍ വന്നതിനെതിരെ ചില തീവ്രവിഭാഗക്കാര്‍ ബന്ദ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ മുന്‍പാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടവും ഇവിടെ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























