രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്ത മാസം ശബരിമലയിലേക്ക്....

രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്ത മാസം ശബരിമലയിലേക്ക്. തുലാമാസ പൂജയ്ക്ക് ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതി ഭവന്‍ സാഹചര്യം ചോദിച്ചിരുന്നുവെന്നും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മേയ് 19ന് ദ്രൗപതി മുര്‍മു ശബരിമല സന്ദര്‍ശിക്കുമെന്നായിരുന്നു വിവരം.
എന്നാല്‍ അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അന്നത്തെ സന്ദര്‍ശനം റദ്ദാക്കിയത്.
തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16നാകും ശബരിമല നട തുറക്കുക. മേല്‍ശാന്തി നറുക്കെടുപ്പ് അടുത്തമാസമുണ്ടാകും. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 20ന് രാഷ്ട്രപതി ശബരിമലയില്‍ എത്തിയേക്കുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha


























