പൊതുവിപണിയില്‍ വിലകുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത നികുതി ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

പൊതുവിപണിയില്‍ വിലകുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത നികുതി ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്തി വിജ്ഞാപനമായി.
എന്നാല്‍, ലോട്ടറി അടക്കം ചില ഇനങ്ങള്‍ക്ക് 40% നികുതി ചുമത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിട്ടില്ല. ലോട്ടറിക്കു പുറമേ, ബീഡി, സിഗരറ്റ്, പാന്‍മസാല എന്നിവയുടെ നികുതി നിലവിലെ 28ശതമാനമായി തുടരുമെന്ന് ജി.എസ്.ടി.വൃത്തങ്ങള്‍ .
ലോട്ടറി നികുതി വര്‍ദ്ധിപ്പിക്കുന്നതില്‍ കേരളത്തിനുള്ള കടുത്ത എതിര്‍പ്പ് കേന്ദ്രധനകാര്യ മന്ത്രിയെ അറിയിച്ചിരുന്നു. നികുതി കുറച്ചത് മൂലമുള്ള വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ജി.എസ്.ടി. അധികൃതര്‍ വ്യാപാരികള്‍ക്കും ഉത്പാദകര്‍ക്കും നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി പരിശോധിക്കുന്നതാണ്.
വ്യാപാരികള്‍/സേവനദാതാക്കള്‍ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്‌സ് ഇന്‍വോയ്‌സുകള്‍ 22 മുതല്‍ നല്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബില്ലിംഗ് സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ വരുത്തണം, നികുതി മാറ്റം വരുന്ന സാധനങ്ങള്‍ സ്റ്റോക്കിലുണ്ടെങ്കില്‍ 21 ലെ ക്ലോസിംഗ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തി വയ്ക്കണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും, സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സല്‍ ചെയ്യേണ്ടതടക്കമുള്ള നടപടികള്‍ വ്യാപരികള്‍ സ്വീകരിക്കേണ്ടതാണ്.
വ്യാപാരികള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ല്‍ കാണാം
https://www.facebook.com/Malayalivartha


























