ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു

ഗുജറാത്ത് തീരത്ത് സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോവുകയായിരുന്ന കപ്പലിന് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തീ പിടിച്ചത്. ജാംനഗര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹരിദാസന്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ലെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
തീ അണച്ചതിനുശേഷം മാത്രമേ കപ്പലില്‍ ഇനി ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമാകൂ. നിലവില്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തീപിടിച്ച ഉടന്‍ തന്നെ കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റുകയായിരുന്നു. ഒരു കിലോ മീറ്റര്‍ ഉള്ളിലേക്കാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. അവിടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. 950 ടണ്‍ അരിയും നൂറ് ടണ്‍ പഞ്ചസാരയുമാണ് കപ്പലിലുണ്ടായിരുന്നത്. പഞ്ചസാരയും അരിയും ആയതിനാല്‍ അവ കടലില്‍ കലര്‍ന്നാലും കുഴപ്പങ്ങളൊന്നും സംഭവിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























