രാഹുലിനെതിരെ ബി.ജെ.പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
മുസാഫര്‍ നഗര്‍ കലാപത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് രാജസ്ഥാനിലെ തെരെഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വിഷയത്തില്‍ കമ്മീഷന് ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
കലാപത്തിന് ഇരയായ മുസ്ലിം യുവാക്കളെ പാക്കിസ്ഥാനിലെ തീവ്രവാദ ഏജന്‍സികള്‍ സ്വാധീനിച്ചുവെന്നും പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനു കളമൊരുക്കുകയും ചെയ്തുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാഹുലിന്റെ പ്രസ്താവനയില്‍ വിയോജിച്ച് മുസ്ലീം സംഘടനകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha