തെരുവ്നായ പ്രശ്നം...സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

തെരുവ്നായ പ്രശ്നം.... സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പശ്ചിമബംഗാളും തെലങ്കാനയുമൊഴികെ മറ്റൊരു സംസ്ഥാനവും തെരുവ്നായ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
തെരുവ്നായകളുടെ വന്ധ്യംകരണത്തിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാനായി ആവശ്യപ്പെട്ടാണ് കോടതി സത്യവാങ്മുലം സമർപ്പിക്കാനായി ആവശ്യപ്പെട്ടത്. എന്നാൽ, കോടതി നിർദേശം അനുസരിക്കാത്തതിൽ ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അൻജാരിയ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
തെരുവ്നായ ആക്രമണങ്ങൾ വിദേശരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ അന്തസ്സിന് വലിയ ക്ഷതമേൽപ്പിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരന്തരമായി തെരുവുനായ് ആക്രമണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ജസ്റ്റിസ് നാഥ് വ്യക്തമാക്കി. പശ്ചിമബംഗാളും തെലങ്കാനയും ഡൽഹി മുൻസിപാലിറ്റിയും മാത്രമാണ് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടായിരുന്നത്. മറ്റാരും ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകി. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് നിർദേശം.
"
https://www.facebook.com/Malayalivartha

























