റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴക വെട്രി കഴകം നേതാവ് വിജയ് ഇന്ന് കാണും...

കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളെ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ് ഇന്ന് കാണും. ചെന്നൈക്കടുത്ത മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിലാണ് കൂടിക്കാഴ്ച നടക്കുക. ഇവർക്കായി റിസോർട്ടിലെ 50 മുറികൾ ബുക്ക്ചെയ്തിട്ടുണ്ട്.
ആചാരപരമായ ചടങ്ങുകളുള്ളതിനാൽ ചില കുടുംബങ്ങൾ മഹാബലിപുരത്ത് എത്തിയിട്ടില്ല. റിസോർട്ടിലെ കൂടിക്കാഴ്ചക്ക് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി
സെപ്റ്റംബർ 27ന് രാത്രി ഏഴരയോടെ ദുരന്തമുണ്ടായ ഉടൻ വിജയ് ചെന്നൈയിലേക്ക് മടങ്ങിയത് വിവാദമായിരുന്നു. വിജയ് കരൂരിൽ വരാതെ റിസോർട്ടിലേക്ക് വിളിപ്പിച്ചതിൽ ചില കുടുംബങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
അതേസമയം തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം നേതാവ് നടൻ വിജയിയുടെ റാലിയിലെ തിരക്കും കൂട്ട മരണവും സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് പകരം പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലം സന്ദർശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയെന്നും സി.ബി.ഐ .
"
https://www.facebook.com/Malayalivartha



























