എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിന്റെ നെല്ല് സംഭരണം പാളിയതു കാരണം കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് മുളച്ച് നശിക്കുകയാണെന്ന് ടി.വി.കെ പ്രസിഡന്റ് വിജയ്. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ചും ഇന്നലെ രണ്ട് പേജുള്ള വിശദമായ പ്രസ്താവനയാണ് വിജയ് പുറത്തിറക്കിയത്. കരൂര്‍ ദുരന്തത്തിനു ശേഷം ആദ്യമായിട്ടാണ് വിജയ് ഒരു രാഷ്ട്രീയ പ്രസ്താവനയിറക്കുന്നത്.
മുളയ്ക്കുന്ന ധാന്യങ്ങളും സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരവും തമ്മില്‍ പ്രതീകാത്മകമായ ഒരു താരതമ്യം അദ്ദേഹം നടത്തിയത് ഇങ്ങനെ: 'മഴയില്‍ നെല്‍മണികള്‍ മുളച്ച് നശിച്ചതുപോലെ, കര്‍ഷക വിരുദ്ധ ഡി.എം.കെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളില്‍ വളര്‍ന്നുവരുന്ന കോപത്തിന്റെ ഒരു തരംഗം മുളയ്ക്കുന്നു.'
സര്‍ക്കാരിന് കര്‍ഷകരോട് ശരിക്കും കരുതലുണ്ടായിരുന്നെങ്കില്‍, അവര്‍ കഠിനാധ്വാനം ചെയ്ത വിളകള്‍ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പകരം സര്‍ക്കാര്‍ അവരുടെ കഠിനാധ്വാനം പാഴാകാന്‍ അനുവദിച്ചുവെന്നും വിജയ് ആരോപിച്ചു.
വിജയ്‌യുടെ രാഷ്ട്രീയ യാത്ര ഉടന്‍ പുനരാംഭിക്കുമെന്നാണ് ടി.വി.കെ നേതാക്കള്‍ നല്‍കുന്ന സൂചന. അതിനു മുന്നോടിയായിട്ടാണ് ഈ പ്രസ്താവന. എന്നാല്‍ ഇതിനുള്ള മറുപടിയായി എസി മുറിയിലിരുന്ന് പ്രസ്താവനയിറക്കി രാഷ്ട്രീയം കളിക്കാന്‍ എളുപ്പമാണെന്ന് ഡി.എം.കെ വക്താവ് ശരവണന്‍ പ്രതികരിച്ചു.
കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാര്‍ എപ്പോഴും നിലകൊള്ളുന്നുണ്ടെന്നും, 10.40 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും ഡിഎംകെ ഈ വിഷയത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























