തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തി; തെരുവ് നായ്ക്കളുടെ കാര്യത്തിൽ, മൃഗ ജനന നിയന്ത്രണ നിയമങ്ങൾ നടപ്പാക്കി; സുപ്രീം കോടതിയിൽ സംസ്ഥാനം

തെരുവ് നായ്ക്കളുടെ കാര്യത്തിൽ, മൃഗ ജനന നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാനം. എബിസി ചട്ടങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്തതിന് പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി വിളിച്ച് വരുത്തിയിരുന്നു. ഇതേതുടർന്ന് തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും വൈകിയതിൽ ക്ഷമിക്കണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. സർക്കാർ കൃത്യമായ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. എബിസി ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ അപ്രായോഗികമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാലാണ് സത്യവാങ് മൂലം നൽകിയത്. മറുപടി സത്യവാങ്മൂലം വൈകിയത് മനഃപൂർവ്വമല്ലെന്ന് പറഞ്ഞ കേരളം വിവരണ ശേഖരണത്തിലുണ്ടായ കാലതാമസമാണ് കാരണമെന്ന് വിശദീകരിച്ചു.
ഓഗസ്റ്റ് 22 ലെ ഉത്തരവിൽ, ജസ്റ്റിസ് നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഡൽഹിയിലും അയൽ ജില്ലകളിലും തെരുവ് നായ്ക്കളെ വിട്ടയക്കാതെ കൂട്ടത്തോടെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 11 ന് രണ്ട് ജഡ്ജിമാരുടെ ബെഞ്ച് പുറപ്പെടുവിച്ച മുൻ നിർദ്ദേശം പരിഷ്കരിച്ചിരുന്നു.
ഈ നിർദ്ദേശം “വളരെ കഠിനമാണ്” എന്ന് വിശേഷിപ്പിച്ച ബെഞ്ച്, തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുകയും, വാക്സിനേഷൻ നൽകുകയും, അവ ഭ്രാന്തമായതോ ആക്രമണാത്മക സ്വഭാവം പ്രകടിപ്പിക്കുന്നതോ ആയ സാഹചര്യങ്ങൾ ഒഴികെ, അതത് പ്രദേശങ്ങളിലേക്ക് തിരികെ വിടുകയും ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























