ആന്ധ്രപ്രദേശില്‍ ബസ്സിന് തീപിടിച്ച് 40 മരണം, മരിച്ചവരില്‍ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികള്‍
ആന്ധ്രപ്രദേശിലെ മെഹബൂബ് നഗറില്‍ വോള്‍വോ ബസ്സിന് തീപിടിച്ച് നാല്പതു മരണം. ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീടിച്ചത്. ബസ്സില്‍ നാല്പത്തിഒമ്പതുപേര് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളാണ്. അപകടസമയത്ത് ബസ്സിനുള്ളിലെ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. അഞ്ചുമിനിട്ട് കൊണ്ട് ബസ്സ് പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
മെഹബൂബ് നഗര്‍ ജില്ലയിലെ ദേശീയപാതയിലാണ് പുലര്‍ച്ചെ നാലരമണിക്ക് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ജബ്ബാര്‍ ട്രാവല്‍സിന്റെ വോള്‍വോ എ.സി ബസ്സിനാണ് തീപിടിച്ചത്. ബസ്സിന്റെ നിയന്ത്രണം വീട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞതിനെ തുടര്‍ന്നാണ് ടാങ്ക് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
https://www.facebook.com/Malayalivartha