ത്രിശൂലവുമായി വിമാനയാത്ര ചെയ്ത ആള്‍ദൈവമായ രാധേ മായ്ക്ക് എതിരെ കേസ്

വിമാനത്തില്‍ ത്രിശൂലവുമായി യാത്ര ചെയ്തതിന് ആള്‍ദൈവമായ രാധേ മായ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഔറംഗാബാദില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനത്തില്‍ 2015 ഓഗസ്റ്റിലായിരുന്നു വിവാദ യാത്ര. പല കോണുകളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്നു വിവരാവകാശ പ്രവര്‍ത്തകനായ ആസാദ് പട്ടേല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേസെടുക്കാന്‍ മുംബൈ വിമാനത്താവളത്തോടു ചേര്‍ന്നുള്ള സഹാര്‍ പൊലീസിനോടു കോടതി ഈ മാസം ആദ്യം നിര്‍ദേശിച്ചിരുന്നു. ആയുധ നിയമപ്രകാരമാണു കേസ്. ഭര്‍തൃവീട്ടുകാരെ സ്ത്രീധനം വാങ്ങാന്‍ രാധേ മാ പ്രേരിപ്പിച്ചെന്ന് ആരോപിച്ചു നിക്കി ഗുപ്ത എന്ന സ്ത്രീ കഴിഞ്ഞ വര്‍ഷം പൊലീസിനെ സമീപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























