രാജ്യത്തിന്റെ ഭരണഘടന ലോകത്ത് ഏറ്റവും മികച്ചത്... 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ലോകത്ത് ഏറ്റവും മികച്ചതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
സ്ത്രീകൾ രാജ്യത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർക്കുകയും ചെയ്തു. ജാതിമതഭേദമില്ലാതെ സർവ്വരും എന്ന ശ്രീനാരായണഗുരു ദർശനങ്ങളെ രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പരാമർശിച്ചു.
അതേസമയം, റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹിയിലെ കര്‍ത്തവ്യപഥില്‍ പൂര്‍ത്തിയായി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പൊലീസില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടി.
കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എന്‍ രാജേന്ദ്രനാഥിനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍. പത്മാപുരസ്‌കാരങ്ങളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിസ്ഫോടനം, പഹല്‍ഗാം ഭീകരാക്രമണം എന്നിവയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഡൽഹിയുള്ളത്.
"
https://www.facebook.com/Malayalivartha























