ഹിന്ദി സീരിയല്‍ താരമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

ഹിന്ദി സീരിയല്‍ താരമായ പ്രത്യുഷ ബാനര്‍ജി(24) അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ മുംബൈയിലെ വീടിനുള്ളില്‍ കണ്ടെത്തിയ ഇവരെ ഉടന്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ബാലിക വധു എന്ന സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെയാണ് പ്രത്യുഷ ശ്രദ്ധേയയായത്. പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നു കടുത്ത നിരാശയിലായിരുന്നു പ്രത്യുഷ. കാമുകനുമായുള്ള പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതുന്നു. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























