75 ശതമാനം അറ്റന്റന്‍സ് ഉള്ള കുട്ടികള്‍ക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനം

ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ഇതിനായുടെ ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായി. 75 ശതമാനം അറ്റന്റന്‍സ് ഉള്ള കുട്ടികള്‍ക്കാവും ഫോണ്‍ നല്‍കുക.
2014-15 , 2015-16, 2016-17 അക്കാദമിക് വര്‍ഷത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണ്‍ നല്‍കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുക.
3.75 ലക്ഷത്തോളം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായുള്ള നടപടികള്‍ മധ്യപ്രദേശ് ഇലക്‌ട്രോണിക് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് പൂര്‍ത്തിയാക്കി. . ഫോണ്‍ വിതരണത്തിനായുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും. താമസിക്കാതെ തന്നെ ഫോണ്‍ വിതരണം ചെയ്യുമെന്നും ഉന്നത വിദ്യാഭ്യാസ കമ്മീഷണര്‍ ഉമാകാന്ത് പറഞ്ഞു.
2013 ലാണ് ബി.ജെ.പി സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ എത്തിയത്. അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.ഏപ്രിലില്‍ നടക്കുന്ന പൊതു ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ കൈമാറും.
സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























