എട്ട് മണി കഴിഞ്ഞാല്‍ പണം കിട്ടില്ല

എടിഎമുകളില്‍ എട്ട് മണി കഴിഞ്ഞാല്‍ ഇനി മുതല്‍ പണം ലഭിച്ചേക്കില്ല. കാരണം മറ്റൊന്നുമല്ല എ.ടി.എമ്മുകളില്‍ രാത്രി എട്ട് മണിക്ക് ശേഷം പണം നിറയ്‌ക്കേണ്ടന്നാണ് ബാങ്കുകളോട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.നഗരങ്ങളില്‍ രാത്രി എട്ടിനുശേഷവും ഗ്രാമങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷവും നക്‌സല്‍ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും പണം നിറക്കേണ്ടന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ ഉച്ചയ്ക്ക് മുമ്പായി ബാങ്കില്‍ നിന്നും പണമെടുക്കണം. ഒരു യാത്രയില്‍ അഞ്ച് കോടിയില്‍ അധികം പണം കൊണ്ടുപോകരുത്.സി.സി ടിവി ക്യാമറയും ജി.പി.എസ് സംവിധാനവും ഉള്‍പ്പെടുത്തി പ്രത്യേകം രൂപകല്‍പ്പന ചെയ്തതായിരിക്കണം വാഹനം. ഏതായാലും സര്‍ക്കാരിന്റെ ഈ തീരുമാനം ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























