ഉത്തര്‍പ്രദേശില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. എന്‍.ഐ.എ എസ്.പി മുഹമ്മദ് തന്‍സിലാണ് അക്രമണത്തില്‍ മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ഡല്‍ഹിയില്‍ ജോലി ചെയ്തുവരികയായിരുന്ന തന്‍സില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വദേശമായ ബിജ്‌നൂറില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























