ഇന്ത്യ തിളങ്ങുന്ന താരം: മോദി

ആഗോളാവസ്ഥയ്ക്ക് വിരുദ്ധമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തിപ്പെട്ടുവെന്നും ഇത് ലോകത്തിന് പുതിയ പ്രതീക്ഷ പകര്‍ന്നു നല്‍കിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ തിളങ്ങുന്ന താരമാണെന്നും മോദി അഭിപ്രായപ്പെട്ടു. സൗദിയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ലോകത്തിലെ പ്രധാന രാജ്യമായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങളില്‍ മാന്ദ്യം അനുഭവപ്പെട്ടപ്പോഴും ഇന്ത്യന്‍ സമ്പത്ത്‌വ്യവസ്ഥ ശക്തിപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികാസം എന്ന മാര്‍ഗത്തിലാണെന്നും മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























