കണക്ക് പരീക്ഷയ്ക്ക് തോറ്റതിന് ആത്മഹത്യ ചെയ്തു

കണക്ക് പരീക്ഷയ്ക്ക് തോറ്റതിന് ഒമ്പതാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഗോകുല്‍പുരിയിലാണ് സംഭവം. കണക്ക് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. രാഖി എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ വര്‍ഷവും രാഖി കണക്ക് പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിയിരുന്നു. തോല്‍വിയുടെ ഭാരം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യമുനാ വിഹാറിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു രാഖി പഠിച്ചിരുന്നത്.ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഇളയ അനുജത്തിയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതില്‍ വിഷമിക്കുന്നതായും പറയുന്നുണ്ട്. ഏപ്രില്‍ എട്ടിനാണ് അനുജത്തിയുടെ ജന്മദിനം. പരീക്ഷഫലം അറിഞ്ഞ ശേഷം വീട്ടില്‍ തിരികെ എത്തിയ രാഖി നേരെ മുറിയിലേക്ക് പോവുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























