25കാരിക്ക് ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍

കഴിഞ്ഞ ദിവസം ഒരു അപൂര്‍വ പ്രസവത്തിനാണ് ഡോക്ടര്‍മാര്‍ സാക്ഷ്യം വഹിച്ചത്. 25കാരിയായ യുവതിയുടെ പ്രസവത്തില്‍ അഞ്ച് പൊന്നോമനകള്‍ക്കാണ് ജന്മം നല്‍കിയത്. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലെ അമ്പികപൂര്‍ ടൗണിലെ സിവില്‍ ആശുപത്രിയാണ് ഈ അപൂര്‍വ പ്രസവത്തിന് സാക്ഷ്യം വഹിച്ചത്.
അഞ്ച് കുട്ടികളും സുഖമായും ആരോഗ്യവാന്മാരുമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുട്ടികള്‍ ഇപ്പോള്‍ ഒബ്‌സര്‍വേഷനിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ കുട്ടികള്‍ക്ക് ഭാരക്കുറവാണെന്നാണ് ഡോ. കെ.ആര്‍ തെകം പറഞ്ഞത്.
ഏഴാം മാസത്തിലാണ് യുവതി അഞ്ച് കുട്ടികള്‍ക്കും ജന്മം നല്‍കിയത്. മാര്‍ച്ച് 31നാണ് കുട്ടികളുടെ അമ്മയായ മനിതയെ ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ മനിതയുടെ സൊണൊഗ്രഫി ടെസ്റ്റില്‍ ഇരട്ടക്കുട്ടികളാണെന്ന് ആയിരുന്നു തെളിഞ്ഞത്. പിന്നീട് 31ന് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭര്‍ത്താവ് ഉമേഷ് കുമാര്‍ പറഞ്ഞു.
യുവതിയുടെ രണ്ടാം പ്രസവമാണിത്. ആദ്യ പ്രസവത്തില്‍ ഒരു കുഞ്ഞിന് മനിത ജന്മം നലകിയിരുന്നു. രണ്ട് കുട്ടികളില്‍ കൂടുതല്‍ യുവതിക്ക് ഉണ്ടാവുകയില്ലെന്നാണ് കരുതിയിരുന്നത്. അഞ്ച് കുട്ടികള്‍ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























