മോദിയുടെ റാലിക്ക് നേരെ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നരേന്ദ്രമോദിയുടെ റാലിക്ക് നേരെ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സിഖ് ഭീകരരാണ് ആക്രമണത്തിന് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ നിന്ന് ഭീകരര്‍ സ്‌ഫോടക വസ്‌തുക്കളുമായി ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാട്‌നയില്‍ ഒക്ടോബര്‍ 27ന് മോദിയുടെ റാലിക്കിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 6 പേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മോദിക്ക് എന്‍.എസ്.ജി സംരക്ഷണം നല്‍കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ മോദിക്ക് ശക്തമായ സുരക്ഷയാണ് നല്‍കുന്നതെന്നും അത് മതിയെന്നുമാണ് കേന്ദത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha