സീറ്റ് കിട്ടില്ലെന്നായപ്പോള്‍ അവസാനത്തെ അടവ്... തൃക്കാക്കരയില്‍ മത്സരിക്കുന്നതില്‍ നിന്ന് ബെന്നി ബഹനാന്‍ പിന്മാറി

ബെന്നി ബഹന്നാന് സീറ്റ് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ നാടകീയമായ ഒരു പിന്‍മാറ്റം. തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ബെന്നി ബഹനാന്‍ പിന്മാറിയതായി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനിരിക്കെ തികച്ചും നാടകീയമായിട്ടായിരുന്നു ബെന്നിയുടെ പിന്മാറ്റം.കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് താല്‍പര്യമില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാണ് ഈ തീരുമാനമെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നിരീക്ഷക സമിതി പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര മണ്ഡലം. അവിടത്തെ എം.എല്‍.എയായ തനിക്കു നേരെ പ്രതിപക്ഷം പോലും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് സ്വയം പിന്മാറുന്നത് ബെന്നി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























