Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

പ്രൊഫസര്‍ ജി.എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

04 APRIL 2016 06:53 AM IST
മലയാളി വാര്‍ത്ത.

മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ മാവോവാദി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014 മെയിലാണ് മഹാരാഷ്ട്രാ പോലീസ് സായിബാബയെ അറസ്റ്റുചെയ്തത്. യു.എ.പി.എ അടക്കമുള്ള കേസുകള്‍ ഇദ്ദേഹത്തിനുമേല്‍ ചുമത്തിയിരുന്നു. നിരോധിക്കപ്പെട്ട സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ തലവന്‍ ഗണപതിയടക്കമുള്ള അംഗങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും സംഘടനയുടെ മേല്‍ത്തട്ടിലുള്ള പ്രവര്‍ത്തകനാണെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, സായിബാബ ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.
സായ്ബാബയുടെ അറസ്റ്റിനെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിഭാഷകനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ തീര്‍ത്തും നീതി രഹിതമായാണ് കുറ്റാരോപിതനോട് പെരുമാറുന്നതെന്നും സാക്ഷിമൊഴികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എന്നിട്ടും ഇദ്ദേഹത്തെ ജയിലില്‍ തന്നെ ഇടണമെന്ന് എന്താണ് നിര്‍ബന്ധമെന്നും ജസ്റ്റിസ് ജെ.എസ് ഖേഹര്‍ തുറന്നടിച്ചു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളജിലെ ഈ ഇംഗ്‌ളീഷ് പ്രൊഫസര്‍ അരക്കു താഴെ തളര്‍ന്ന് 90 ശതമാനം വൈകല്യബാധിതനായ വീല്‍ ചെയറില്‍ ആണ് കഴിയുന്നത്. 2015 ജൂലൈയില്‍ സായ്ബാബക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ബോംബെ ഹൈകോടതിയിലെ സിംഗ്ള്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാഗ്പൂരിലെ ജയിലില്‍ ആണ് അദ്ദേഹത്തെ അടച്ചത്. മഹാരാഷ്ട്ര പൊലീസ് ഡല്‍ഹിയില്‍ നിന്നും സായ്ബാബയെ നാഗ്പൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇക്കാരണത്താല്‍ തന്റെ പേശികള്‍ക്ക് കൂടുതല്‍ ബലക്ഷയം സംഭവിച്ചതായി സായ്ബാബ പറയുന്നു. ജയിലില്‍ ആയിരിക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകുന്നതിനും കിടന്നുറങ്ങുന്നതിനും മതിയായ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ല എന്നും ഇതുമൂലം ഇടത് കൈമുട്ടിനും ഞരമ്പുകള്‍ക്കും സ്‌പൈനല്‍ കോഡിനും പരിക്ക് സംഭവിച്ചതായും അദ്ദേഹം പറയുന്നു. ജൂലൈയില്‍ ജാമ്യം ലഭിച്ച വേളയില്‍ എല്ലാ ആഴ്ചയും ഈ ഇംഗ്‌ളീഷ് പ്രൊഫസര്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്‌പൈനല്‍ ഇന്റജുറീസ് സെന്ററില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ആന്‍ജിയോ പ്‌ളാസ്റ്റിക്ക് വിധേയനാവുകയും ചെയ്തു.
നേരത്തെ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി ഹേമന്ദ് മിശ്ര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സായ്ബാബയുടെ അറസ്റ്റ്. ഛത്തിസ്ഗഡിലെ വനത്തിലുള്ള മാവോയിസ്റ്റുകള്‍ക്കും സായ്ബാബക്കും ഇടയില്‍ സന്ദേശ വാഹകന്‍ ആയി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ഹേമന്ദ് മിശ്രയുടെ മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (4 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (5 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (5 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (6 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (9 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (9 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (10 hours ago)

Malayali Vartha Recommends