മോദിക്ക് വിസക്കായ് വീണ്ടും അപേക്ഷിക്കാം-അമേരിക്ക
നരേന്ദ്രമോദിക്ക് വിസയ്ക്കായ് വീണ്ടും അപേക്ഷ നല്‍കാമെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ വിസാനയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് മോദിക്ക് വിസക്കായി വീണ്ടും അപേക്ഷ നല്‍കാമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാരി ഹര്ഫാണ് അറിയിച്ചത്.
മതസ്വാതന്ത്രം ഹനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് 2005ല്‍ മോദിയുടെ വിസക്കുള്ള അപേക്ഷ അമേരിക്ക തള്ളിയിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ നടപടി.
https://www.facebook.com/Malayalivartha