Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഞെട്ടലോടെ നേതാക്കൾ... ആംആദ്മി പാർട്ടിയെ പോലെ കൊക്രോച്ച് ജനതാ പാർട്ടി തരം​ഗമാകുന്നു, ‍‍കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്

23 MAY 2026 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ആം ആദ്മി പാർട്ടി ഡൽഹിയിൽ രൂപപ്പെട്ടത് ഇതുപോലെ കൂട്ടായ്മയിൽ നിന്നാണ്. ഡൽഹിയിലും പഞ്ചാബിലും ഭരണം പിടിക്കുകയും ചെയ്തു. ഇപ്പോൾ അതേ മാതൃകയിൽ കൊക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ വലിയ ക്യാമ്പയിൻ നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ഇത് തലവേദനയാണ്.

അതേസമയം അതേസകൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം. പിന്നാലെ മുന്നറിയിപ്പുമായി കർണാടക പൊലീസ് രം​ഗത്തെത്തി. മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്താണ് മനുഷ്യച്ചങ്ങല. കോക്ക്റോച്ച് ജനതാ പാർട്ടി കർണാടക എന്ന സാമൂഹിക മാധ്യമ പേജിലാണ് ആഹ്വാനം. നിയമവരുദ്ധ കൂട്ടായ്മയിൽ പങ്കെടുക്കരുതെന്ന് കർണാടക പൊലീസ് അറിയിച്ചു. പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സിജെപി കർണാടക പേജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും നിർദേശം നൽകി. ഹൈക്കോടതി നി‍ർദേശമുള്ളതിനാൽ ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധം അനുവദിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു.

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ ദീപ്കേ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രം​ഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിനെ അറിയിച്ചു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകർക്കാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു.

പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കന്നട ഭാഷയിലുള്ളതാണ് പോസ്റ്റർ. പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൽ പറയുന്നു.

തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റൽ വിപ്ലവമായി മാറിയിരുന്നു. 5 ദിവസംകൊണ്ട് ഇൻസ്റ്റയിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റേയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പേജ് തുടങ്ങിയത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ ട്രോളുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിലായിരുന്നു തുടക്കം.

നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ ദീപ്കേ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രം​ഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിനെ അറിയിച്ചു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകർക്കാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു.

കോക്രോച്ച് ജനതാ പാർട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൂട്ടുക. നിങ്ങൾക്ക് പണം കിട്ടും. ബിജെപിയിൽ ചേരുക. അല്ലെങ്കിൽ അമേരിക്കയിൽ വെച്ച് കൊല്ലപ്പെടും. സാമൂഹിക മാധ്യമമായ എക്സിൽ അഭിജിത് ദീപ്കേ പങ്കുവച്ച സന്ദേശങ്ങളിലൊന്നിലെ ഭീഷണിയാണിത്. പാർട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുവെന്നാണ് അഭിജിത് വ്യക്തമാക്കുന്നത്. വീഡിയോ സന്ദേശമായെത്തിയ ഭീഷണിയും അഭിജിത് പങ്കുവെച്ചു.

മധ്യപ്രദേശ് സ്വദേശിയായ അഭിജിത് നിലവിൽ ബോസ്റ്റൺ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്. രക്ഷിതാക്കളായ ഭഗവാനും അനിത ദീപ്കേയും ആശങ്കയിലാണ്. ഈ നീക്കം മകനെ കുഴപ്പത്തിൽ ചാടിച്ചേക്കാമെന്നും അറസ്റ്റിലായേക്കാമെന്നും രക്ഷിതാക്കൾ ആശങ്കപ്പെട്ടു. ഈ നീക്കത്തിന് ശേഷം ഉറക്കം നഷ്ടപ്പെട്ടെന്നും രക്ഷിതാക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടൽ ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും ഐബി കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്കിയത്.

ഐബി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഐടി മന്ത്രാലയമാണ് അക്കൗണ്ട് വിലക്കാനുള്ള നിർദേശം എക്സിന് നൽകിയത്. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും തടയാനാണ് സാധ്യത. ഒരു കോടി അറുപത് ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനുള്ളത്. വിലക്കിയ എക്സ് അക്കൗണ്ടിനു പകരം തുടങ്ങിയ കോക്രോച്ച് ഈസ് ബാക്ക് എന്ന ഹാൻഡിലിനും ഒന്നരലക്ഷം വരിക്കാരായി. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്ന പ്രചാരണം ഈ ഹാൻഡിൽ തുടങ്ങിയിരുന്നു. മുൻകൂട്ടി തയാറാക്കിയ ഗൂഢാലോചനയുടെ ഫലമാണ് പാർട്ടിയെന്ന് ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി പ്രതികരിച്ചു.

കേന്ദ്രസർക്കാർ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത് ഐബി വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നാലെ സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ സമൂഹമാധ്യമമായ എക്സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

“രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് തടയാൻ ഐബിയിൽ നിന്ന് മന്ത്രാലയത്തിന് നിർദേശം ലഭിച്ചിരുന്നു. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലുള്ള പ്രകോപനപരമായ ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടിൽനിന്ന് വരുന്നതന്ന് ഐബി വിലയിരുത്തി. അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ യുവാക്കൾക്കിടയിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നതും ആശങ്ക വർധിപ്പിച്ചു’’ – മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണത്തെ മറികടന്ന് ദിവസങ്ങൾക്കുള്ളിലാണു സിജെപിയുടെ എക്സ് അക്കൗണ്ടിന് പൂട്ടുവീണത്. @CJP_2029 എന്ന യൂസർനെയിമിലുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘Account Withheld’ എന്നാണു കാണിക്കുന്നത്. ഒപ്പം “@CJP_2029 has been withheld in IN in response to a legal demand” എന്ന സന്ദേശവും കാണിക്കുന്നുണ്ട്. കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ, എക്സ് അക്കൗണ്ട് തുറക്കുമ്പോൾ വരുന്ന പോപ്-അപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ‘‘പ്രതീക്ഷിച്ചത് പോലെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു’’ എന്ന് കുറിക്കുകയും ചെയ്തു. എന്നാൽ കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തുകയും ചെയ്തു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (11 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (54 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (2 hours ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (3 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (4 hours ago)

Malayali Vartha Recommends