ആ ഭാഗ്യശാലി ആര്? .... സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡ് നേട്ടമാണുണ്ടായത്. ശനിയാഴ്‌ച നറുക്കെടുപ്പ് നടക്കാനിരിക്കെ, അച്ചടിച്ച 45 ലക്ഷം ടിക്കറ്റും വില്പന നടന്നു. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന. 11,58,480 എണ്ണം.
12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പറിന്റെ (ബിആർ 109) നറുക്കെടുപ്പ് ശനി പകൽ രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. 300 രൂപ വിലയുള്ള ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.
12 കോടി ഒന്നാം സമ്മാനത്തിന് പുറമെ ഒരു കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം, 5 ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്ക് ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളുമുണ്ട്.
"
https://www.facebook.com/Malayalivartha























