ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ. രമ. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചതായി വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി.
കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പാര്‍ട്ടിയില്‍ അത്തരമൊരു ചര്‍ച്ച പോലും നടന്നിട്ടില്ല. ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും രമ വ്യക്തമാക്കി. ആര്‍എംപി നേതാവ് എന്‍.വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളി.
2012 മേയ് നാലിനാണ് ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 2024 ഫെബ്രുവരിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട 12 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha























